അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി കരട് വോട്ടർപട്ടിക ജൂലൈ 23-ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 30-നാണ് അന്തിമ വോട്ടർപട്ടിക പുറത്തിറങ്ങുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.ഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി കരട് വോട്ടർപട്ടിക ജൂലൈ 23-ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 30-നാണ് അന്തിമ വോട്ടർപട്ടിക പുറത്തിറങ്ങുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) പ്രാഥമിക പരിശോധന (First Level Checking) ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെ നടക്കും. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ സഹകരണം കമ്മീഷൻ അഭ്യർത്ഥിച്ചു.
വോട്ടർപട്ടികയിൽ പേര് ചേർക്കാനോ തിരുത്തലുകൾ വരുത്താനോ ഉള്ള അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ഓഗസ്റ്റ് 7 വരെ ഓൺലൈനായി സമർപ്പിക്കാം. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂർത്തിയാകുന്നവർക്ക് പട്ടികയിൽ പേര് ചേർക്കാൻ സാധിക്കും.
ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമാണ്. 941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവ ഇതിൽ ഉൾപ്പെടും. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്റ്റംബർ 10-നാണ് അവസാനിക്കുന്നത്.
Content Summary: Local body elections: Voter list on July 23; final list on August 30
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !