മഞ്ചേരി|മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ കെട്ടിടം സജ്ജമാക്കുന്നതിനും വൃത്തിയാക്കുന്നതിനും കെയർ ടീം കേരള മലപ്പുറം ജില്ലാംഗങ്ങൾ ദൗത്യം ഏറ്റെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ സഹായം.
മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷാഹുൽ മഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
സംസ്ഥാന കമ്മിറ്റി അംഗം സലാം മഞ്ചേരി, കെയർ ടീം കേരള മലപ്പുറം ജില്ലാ സെക്രട്ടറി നവനീത് കൊണ്ടോട്ടി, ജില്ലാ ട്രഷറർ മുനീർ വെള്ളൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സക്കറിയ പുല്ലാര, സെയ്തലവി, യാസർ അറഫാത്ത്, ആരിഫ് മക്കരപ്പറമ്പ്, ഷാനിഫ് മഞ്ചേരി, സലീൽ മഞ്ചേരി, നൗഫൽ പന്തല്ലൂർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കൂടാതെ, ജനത ഫാർമസി മാനേജർ റഫ്സിൽ കാവനൂർ, സെക്യൂരിറ്റി സൂപ്പർവൈസർ പ്രശാന്ത്, നഴ്സിംഗ് സൂപ്രണ്ട് മായ എന്നിവരും സഹകരണവുമായെത്തി.
ഈ വാർത്ത കേൾക്കാം
Content Summary: New dialysis unit at Manjeri Medical College: Care Team Kerala to prepare building
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !