"എൻ്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു... നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു": സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വിനായകൻ

0

കൊച്ചി|മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിൻ്റെ പേരിൽ ശക്തമായ സൈബർ ആക്രമണം നേരിട്ട നടൻ വിനായകൻ രൂക്ഷമായ പ്രതികരണവുമായി രംഗത്ത്. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.

"എൻ്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു" എന്നാണ് വിനായകൻ്റെ മറുപടി.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ വിനായകൻ പങ്കെടുത്തത് മുതൽ സൈബർ ആക്രമണം തുടങ്ങിയിരുന്നു. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി.എസ്. മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്ന വിനായകൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു.

നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകൻ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ടുള്ള പഴയ വിഷയങ്ങൾ ഉന്നയിച്ചാണ് ഇപ്പോൾ വിനായകനെതിരെ ഒരു വിഭാഗം സൈബർ ആക്രമണം നടത്തുന്നത്. തനിക്കെതിരെയുള്ള അധിക്ഷേപ കമൻ്റുകളുടേയും പോസ്റ്റുകളുടേയും സ്ക്രീൻഷോട്ടുകൾ വിനായകൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എന്റെ തന്തയും
ചത്തു.

സഖാവ് വിഎസും
ചത്തു.

ഗാന്ധിയും
ചത്തു.

നെഹ്‌റുവും
ചത്തു.

ഇന്ദിരയും
ചത്തു.

രാജീവും
ചത്തു.

കരുണാകരനും
ചത്തു.

ഹൈബിയുടെ തന്ത ജോര്‍ജ് ഈഡനും ചത്തു.

നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും
ചത്തു.
ചത്തു
ചത്തു
ചത്തു
ചത്തു.

Source:

ഈ വാർത്ത കേൾക്കാം

Content Summary: "My father is also dead, Comrade VS is also dead... If your mother's Nair is Chandy, he is also dead": Vinayakan responds to cyber attacks

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !