ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് യെമനിലെ ക്രിമിനൽ കോടതി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. അതേസമയം, യെമനിലെ മതപണ്ഡിതരുമായി ചർച്ച നടത്തിയതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. കാന്തപുരം മുസ്ലിയാരുടെ നിർദേശപ്രകാരം സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമറാണ് ഈ ചർച്ചകൾക്ക് നേതൃത്വം നൽകിയതെന്നും, ഈ ചർച്ചയിലാണ് നിർണായക തീരുമാനമുണ്ടായതെന്നുമാണ് പുറത്തുവന്ന വിവരം. കേരളത്തിൽ നിന്നുള്ള സുന്നി നേതാവിന്റെ ഇടപെടൽ യെമനിലെ പത്രങ്ങളിലും വാർത്തയായിരുന്നു.
നിമിഷപ്രിയയുടെ കേസിൽ കാന്തപുരം ഇടപെട്ടതായി അറിയില്ലെന്ന നിലപാടാണ് മുൻ വിദേശകാര്യ മന്ത്രി വി. മുരളീധരനും സ്വീകരിച്ചത്. കഴിഞ്ഞ അഞ്ച് വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ താൻ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും, നിരവധി സങ്കീർണതകൾ ഉണ്ടെന്നും വധശിക്ഷ മാറ്റിവെക്കുന്നതിൽ അടക്കം വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
2017-ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ജൂലൈ 16-ന് ശിക്ഷ നടപ്പാക്കുമെന്നാണ് യെമൻ ക്രിമിനൽ കോടതി അറിയിച്ചിരുന്നതെങ്കിലും, പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു.
Source:
VIDEO | Delhi: Responding to a question on the case of Kerala nurse Nimisha Priya, MEA spokesperson Randhir Jaiswal (@MEAIndia), while addressing a press briefing, said:
— Press Trust of India (@PTI_News) July 17, 2025
"This is a sensitive matter. The Government of India has been providing all possible assistance. We have… pic.twitter.com/bK0R8V8dAk
ഈ വാർത്ത കേൾക്കാം
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !