കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതയായി. ഇന്ന് വൈകുന്നേരം 4:30 ഓടെ അതീവ രഹസ്യമായാണ് മോചന നടപടികൾ പൂർത്തിയാക്കിയത്. ജൂലൈ 23 വരെ ഷെറിന് പരോൾ അനുവദിച്ചിരുന്നു. ഷെറിനെ ജയിൽ മോചിതയാക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ജയിൽ അധികൃതർ അവരെ വിളിച്ചുവരുത്തിയത്.
2009 നവംബർ 7-നാണ് ചെറിയനാട് തുരുത്തിമേലുള്ള കാരണവേഴ്‌സ് വില്ലയിൽ ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. ഭാസ്കര കാരണവരുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിൻ. 2001-ലായിരുന്നു ഇവരുടെ വിവാഹം.
സ്വത്തവകാശത്തിൽ നിന്ന് ഷെറിനെ ഒഴിവാക്കിയത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് കേസിൽ കണ്ടെത്തിയത്. ഷെറിനും സുഹൃത്ത് ബാസിത് അലിയും ഒപ്പം ഷാനു റഷീദ്, നിഥിൻ എന്നീ സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയത്. കേസിലെ ഒന്നാം പ്രതി ഷെറിനും രണ്ടാം പ്രതി ബാസിത് അലിയുമാണ്. ഓർക്കുട്ട് എന്ന സാമൂഹിക മാധ്യമം വഴിയാണ് ഷെറിൻ ബാസിത് അലിയുമായി സൗഹൃദം സ്ഥാപിച്ചത്.
ഈ വാർത്ത കേൾക്കാം
Content Summary: Karanavar murder case: Accused Sherin released from prison
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !