കോഴിക്കോട്|നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനമേറ്റതായി പരാതി. വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം.
അഞ്ചിലധികം വരുന്ന സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് ജൂനിയർ വിദ്യാർത്ഥിയെ മർദ്ദനത്തിന് ഇരയാക്കിയത്. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ഈ മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
മർദ്ദനത്തെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പാളിന് പരാതി നൽകിയത്. തുടർന്ന് സ്കൂൾ അധികൃതർ ഈ വിവരം പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Plus One student brutally beaten by seniors in Naduvannur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !