പുതുപ്പള്ളി|മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ 'ഉമ്മൻ ചാണ്ടി സ്മൃതിസംഗമം' പുതുപ്പള്ളി സെന്റ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ ആരംഭിക്കും. തുടർന്ന് പത്ത് മണിയോടെ നടക്കുന്ന സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.
ഈ ചടങ്ങിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം നടക്കും. കൂടാതെ, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേൾവിശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ആരംഭിച്ച ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും ഇവിടെ തുടക്കമാകും.
രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ കുർബാനയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർത്ഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മുൻപായി രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും.
എഐസിസി ജനറൽ സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയ പ്രമുഖർ സ്മൃതി സംഗമത്തിൽ പങ്കെടുക്കും. സംസ്ഥാനവ്യാപകമായി മണ്ഡലം, ബ്ലോക്ക്, ഡിസിസി തലങ്ങളിലും പോഷകസംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Former Chief Minister Oommen Chandy's second death anniversary: Extensive memorial programs in Puthuppally
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !