വീരപ്പന് സ്മാരകം നിര്‍മിക്കണം'; തമിഴ്‌നാട് സര്‍ക്കാരിനോട് ഭാര്യ മുത്തുലക്ഷ്മി

0

ചെന്നൈ: പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ച വനംകൊള്ളക്കാരന്‍ വീരപ്പന് സ്മാരകം നിര്‍മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി. വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം നിര്‍മ്മിക്കണമെന്ന് തമിഴക വാഴ്വുരുമൈ കച്ചിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്മി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദിണ്ടിക്കല്‍ ജില്ലയിലെ ചിന്നലപ്പെട്ടിയിലെത്തിയ മന്ത്രി ഐ. പെരിയസാമിയോടാണ് മുത്തുലക്ഷ്മി ആഗ്രഹമറിയിച്ചത്. മുഖ്യമന്ത്രി എംകെ. സ്റ്റാലിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്.

കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന 16,000 ചതുരശ്രകിലോമീറ്റര്‍ വനപ്രദേശത്ത് 30 വര്‍ഷത്തോളമാണ് വീരപ്പന്‍ കഴിഞ്ഞത്. 2004 ഒക്ടോബര്‍ 18-ന് ധര്‍മപുരി പാപ്പിരപ്പട്ടിയില്‍ തമിഴ്‌നാട് ദൗത്യസേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്.

Content Summary: Veerappan's wife Muthulakshmi tells Tamil Nadu government to build a memorial

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !