അറിയാം, ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെ, നാസ സംഘത്തില്‍ അനില്‍ മേനോനും

0

വാഷിങ്ടണ്‍: 
ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍ മേനോന്‍. നാസ ഭാവി യാത്രകള്‍ക്കായി പരിശീലിപ്പിക്കുന്ന പത്തംഗ ബഹിരാകാശ സംഘത്തിലാണ് മലയാളിയായ അനിലും ഉള്‍പ്പെട്ടത്. 12000 പേരില്‍ നിന്നു നിശിതമായ പരിശോധനകള്‍ക്കും ശേഷിയളക്കലുകള്‍ക്കും ശേഷമാണു സംഘത്തെ തെരഞ്ഞെടുത്തത്. മലയാളിയായ ശങ്കരന്‍ മേനോന്റെയും യുക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണു 45 കാരനായ അനില്‍ മേനോന്‍.

2026 ജൂണില്‍ റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തില്‍ അനിലും സംഘവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. കസാഖ്‌സ്താനിലെ ബെയ്ക്ക്‌നൂറില്‍ നിന്നാകും വിക്ഷേപണം. റഷ്യയുടെ പയതോര്‍ ദുബ്രോവും അന്ന കികിനയുമാണ് ഒപ്പമുള്ള സഞ്ചാരികള്‍. പരീക്ഷണങ്ങള്‍ക്കായി എട്ടുമാസം സംഘം നിലയത്തില്‍ ചെലവിടും.

2021-ലാണ് അനിലിനെ ബഹിരാകാശദൗത്യത്തിന് നാസ തെരഞ്ഞെടുത്തത്. സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്‌ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനുള്ള വിവിധ പര്യവേഷണങ്ങള്‍ക്കായി ക്രൂ ഫ്‌ളൈറ്റ് സര്‍ജനായി അനില്‍ നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കന്‍ വ്യോമസേനയിലെ ഫ്‌െൈളറ്റ് സര്‍ജനായിരുന്ന അദ്ദേഹം വ്യോമസേനയ്ക്ക് വേണ്ടിയുള്ള വിവിധ മെഡിക്കല്‍ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. 2010 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു.



Content Summary: We know, the first Malayali to go into space, Anil Menon is also in the NASA team.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !