ജില്ലയില്‍ 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളു മായി നിക്ഷേപക സംഗമം സെപ്റ്റംബര്‍ 11ന്

0

ജില്ലയില്‍ ഒരു വര്‍ഷത്തിനകം 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം സെപ്റ്റംബര്‍ 11ന് വൈകുന്നേരം നാലിന് മലപ്പുറം വുഡ്‌ബൈന്‍ ഫോലിയേജില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയില്‍ നിന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്തവരും  ജില്ലയില്‍ 20 കോടിയില്‍ അധികം നിക്ഷേപം നടത്തുന്നവരുമായ വ്യവസായികളുടെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് സംരംഭകരുടെ സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ വരാന്‍ പോകുന്ന സംരംഭങ്ങളെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും, നിക്ഷേപ സാധ്യതകള്‍ അറിയിക്കുന്നതിനുമായാണ് സംഗമം നടത്തുന്നത്. വൈകുന്നേരം ഏഴിന് മന്ത്രി പി.രാജീവിന്റെ വാര്‍ത്താസമ്മേളനവും വുഡ്‌ബൈന്‍ ഫോലിയേജില്‍ നടക്കും. 

കായിക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ. കെ.എസ്. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, വിവിധ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Content Summary: Investors' meet on September 11th with investment of Rs 3500 crore and 2000 job opportunities in the district

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !