വളാഞ്ചേരി :സമസ്ത സെന്റിനറിയുടെ ഭാഗമായി "അധ്യാപനം സേവനമാണ് " എന്ന പ്രമേയത്തിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 40 ജില്ലാ കേന്ദ്രങ്ങളിൽ മുഅല്ലിം സമ്മേളനങ്ങൾ നടന്നു വരുന്നതിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം വളാഞ്ചേരി കഞ്ഞിപ്പുര ചെറുശ്ശോല ഉസ്താദ് നഗറിൽ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ച.2500 ഓളം മുഅല്ലിംകൾ സമ്മേളനത്തിൽ പ്രതിനിധികളായിരിക്കും.സമ്മേളന ഭാഗമായി മദ്റസാ തലങ്ങളിൽ സമ്പൂർണ്ണ പാരൻ്റ്സ് മീറ്റ്, 'പൈതൃകയാത്ര,എസ് ബി എസ് വിളംബര റാലി,തുടങ്ങിയ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 8:30 ന് സ്വാഗതസംഘം ചെയർമാൻ പി എസ് കെ ദാരിമി എടയൂർ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ജില്ലാ പ്രസിഡണ്ട് കെ പി എച്ച് തങ്ങൾ കാവനൂർ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും സയ്യിദ് അലിബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.എസ് ജെ എം സംസ്ഥാന സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല സന്ദേശപ്രഭാഷണം നടത്തും. സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം പ്രമേയ പ്രഭാഷണം നിർവഹിക്കും .സമസ്ത സാധ്യമാക്കിയ വിദ്യാഭ്യാസ വിപ്ലവം, സമസ്തയുടെ ആദർശം എന്നീ സെഷനുകൾക്ക് യഥാക്രമം റഹ്മത്തുള്ള സഖാഫി എളമരം', കൂറ്റമ്പാറഅബ്ദുറഹ്മാൻ ദാരിമി നേതൃത്വം നൽകും. വേദിയിൽ എസ് ജെ എം നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ താക്കോൽദാന കർമ്മവും ആദരവ് ചടങ്ങും നടക്കും.സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി ,സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാട് , സയ്യിദ് ഹസൻ കോയ തങ്ങൾ മമ്പുറം ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല ,പൊന്മള മൊയ്തീൻകുട്ടി ബാഖവി,ഹസൻ ബാഖവി പല്ലാർ ,അബ്ദുല്ല അഹ്സനി ചെങ്ങാനി പ്രൊഫസർ എ കെ അബ്ദുൽഹമീദ് തുടങ്ങിയവർ സംബന്ധിക്കും
Content Summary: SJM Malappuram West District Muallim Conference tomorrow (Tuesday) at Kanjipura, Valanchery.. Around 2500 teachers will participate.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !