വളാഞ്ചേരി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ അഭ്യസ്ഥ വിദ്യരായ മുഴുവൻ പേർക്കും അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ സ്റ്റേഷൻ്റെ പ്രവർത്തനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 4 ന് വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് തൊഴിൽ മേള സംഘടിപ്പിക്കും.
നഗരസഭയിലെ 500 ൽപരം പേർക്ക് പദ്ധതിയുടെ ഭാഗമായി തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത് എന്നും,ജില്ലക്ക് അകത്തും പുറത്തു നിന്നുമുള്ള വിവിധ തൊഴിൽ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കുമെന്ന് ചെയർമാൻ അറിയിച്ചു.
ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി തൊഴിൽ സ്റ്റേഷനിലൂടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനവും സംഘടിപ്പിക്കുന്നതിന് നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,നഗരസഭ സെക്രട്ടറി എച്ച്.സീന, ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ്, കില റിസോഴ്സ് പേഴ്സൺ കെ.കെ ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഉപജീവന ഉപസമിതി കൺവീനർ സുനിത രമേശ്, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
Content Summary: Valanchery Municipality Job Station launched..Job Fair on October 4th
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !