mediavisionlive.in

എം.എൽ. എ ഫണ്ടിൽ നിന്ന് 51.3 ലക്ഷം മാറാക്കര പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ കെട്ടിടം ഉദ്ഘാടനം ചെയ്തു

0

കാടാമ്പുഴ:
മാറാക്കര ഗ്രാമ പഞ്ചായത്ത് വെട്ടിക്കാടൻ മാനു ഹാജി സ്മാരക ബഡ്സ് റി ഹാബിലിറ്റേഷൻ സെൻ്റർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ഷരീഫ ബഷീർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ യുടെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 51.30 ലക്ഷം രൂപ ചെലവഴിച്ചാണ് മരുതിൻചിറ - മേൽമുറി ഗവ. എൽ.പി സ്കൂളിന് സമീപം ബഡ്സ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഭൗതിക സൗകര്യങ്ങളുടെ വികസനത്തിനായി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ നിന്നും 22 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്.

കരേക്കാട് സ്വദേശി വെട്ടിക്കാടൻ മാനു ഹാജിയുടെ കുടുംബം പഞ്ചായത്തിന് സൗജന്യമായി വാങ്ങി നൽകിയ  എട്ട് സെൻ്റ് സ്ഥലത്താണ്  കെട്ടിടം നിർമ്മിച്ചത്. സുമനസ്സുകളായ വ്യക്തികൾ നൽകിയ എയർ കണ്ടീഷൻ ഉപയോഗിച്ച് ക്ലാസ്റൂമുകൾ ശീതീകരിച്ചാണ് ബഡ്സ് റീ ഹാബിലിറ്റേഷൻ സെൻ്റർ സമർപ്പിച്ചത്.


വൈസ് പ്രസിഡൻ്റ് ഉമറലി കരേക്കാട് , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ , നെയ്യത്തൂർ  കുഞ്ഞിമുഹമ്മദ് , നജ്മത്ത് പാമ്പലത്ത് ,ഷംല ബഷീർ , പി. മൻസൂറലി മാസ്റ്റർ , ടി.പി സജ്ന ടീച്ചർ , സജിത നന്നേങ്ങാടൻ , ഒ.പികുഞ്ഞിമുഹമ്മദ് , എ.പി ജാഫർ അലി, മുബഷിറ അമീർ ,വി. മധുസൂദനൻ , എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, കെ.പി സുരേന്ദ്രൻ ,വെട്ടിക്കാടൻ അബൂബക്കർ, വി.കെ. ഷഫീഖ് മാസ്റ്റർ , മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, ഫിറോസ് പള്ളി മാലിൽ , കുണ്ടുവായിൽ അലവിക്കുട്ടി , സി. അബ്ദുറഹിമാൻ മാസ്റ്റർ ,എൻ.പി ഉണ്ണികൃഷ്ണൻ, ടി.വി റാബിയ , ശ്രീഹരി മുക്കടേക്കാട് , റഷീദ് പാറമ്മൽ , കെ.പി നാസർ , കദീജത്തുൽ ഖുബ്റ , രമണി കെ , സുമ എ , പി.പി ബഷീർ , കെ.പി ജമാൽ, പൂക്കയിൽ മാനു , ഒ.കെ. ഹാരിസ് , എ പി അബ്ദു, ലൗലി മുഹമ്മദ് ,സുന്ദരൻ മലയത്ത് , ഫസീല വില്ലൻ,പി രമേഷ് കുമാർ, കാടാമ്പുഴ മോഹനൻ , 
അമീർ കാരക്കാടൻ ,ശിഹാബ് തയ്യിൽ , മുരളി ചന്ദ്രത്തിൽ , സിദ്ദീഖ് തയ്യിൽ ,വെട്ടിക്കാടൻ ഫാത്തിമ ഷരീഫ , തുറക്കൽ അബൂബക്കർ, രശ്മി ടീച്ചർ, ലൗലി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൻ്റെ മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടന്നു.

  
Content Summary: Marakkara Panchayat Buds Rehabilitation Center building inaugurated

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !