മലപ്പുറം ജില്ലാ ക്ഷീര സംഗമം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

0

ക്ഷീര വികസന വകുപ്പിന്റെ മലപ്പുറം ജില്ലാ ക്ഷീര സംഗമ പൊതുസമ്മേളനം നിറമരുതൂർ കാളാട് സൂർ ഓഡിറ്റോറിയത്തിൽ നടന്നു. ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സംഗമം ഉദ്ഘാടനം ചെയ്തു. 
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖ അധ്യക്ഷയായി.

ക്ഷീര മേഖലയിലെ മാലിന്യ സംസ്കരണവും ജൈവ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി തുമ്പൂർമൂഴി ക്യാറ്റിൽ ബ്രീഡിങ് ഫാം അസോസിയേറ്റ് പ്രൊഫസർ ഡോ. ഡി.കെ. ദീപക് മാത്യുവിൻ്റെ നേതൃത്വത്തിൽ സെമിനാർ അവതരിപ്പിച്ചു. 
കുട്ടികർഷകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ബിൻഷാത് തൻ്റെ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു.

ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ചതും അളന്നതുമായ ക്ഷീര കർഷകർ, പട്ടികജാതി കർഷകർ, യുവ കർഷകർ, കുട്ടികർഷകർ തുടങ്ങിയവരെ ആദരിക്കുകയും സംഗമത്തിൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു.

കേരളാ ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈനബ ചേനാത്ത്, താനൂർ നഗരസഭ ചെയർപേഴ്സൺ റഷീദ്, എം.ആർ.സി.എം.പി.യു ഡയറക്ടർ മുഹമ്മദ് കോയ, സുഹൈൽ, നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ, പി.ആൻഡ്.ഐ മലപ്പുറം യൂണിറ്റ് ഹെഡ് ഊർമ്മിള കുമാരി, എടവണ്ണ ക്ഷീരസംഘം പ്രസിഡൻ്റ് സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ക്ഷീരകർഷക സംഘം ജനറൽ കൺവീനർ ഡോ. കവിത പരിപാടിക്ക് നന്ദി പറഞ്ഞു.

ഈ വാർത്ത കേൾക്കാം

Content Summary: Malappuram District Dairy Conference inaugurated by Minister V. Abdurahman

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !