സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവർത്തനങ്ങളുടെ നിരവധി അധ്യായങ്ങൾക്ക് കോട്ടയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ പാലായ്ക്ക് അടുത്തുള്ള ഗ്രാമത്തിൽ നിന്നാണ് ഉയർന്നുവന്നത്. നൂറുവർഷം മുമ്പ് നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്നത് കോട്ടയത്താണ്. 'അക്ഷരനഗരി' എന്നറിയപ്പെടുന്ന ഈ പ്രദേശം 'സാക്ഷര കേരളം' പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. "വായിച്ചു വളരുക" എന്ന ലളിതവും ശക്തവുമായ സന്ദേശം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പ്രചോദനമായ പി.എൻ. പണിക്കരുടെ ശ്രമങ്ങളെ രാഷ്ട്രപതി അനുസ്മരിച്ചു.
വികസനത്തിൻ്റെയും വളർച്ചയുടെയും അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള താക്കോൽ വിദ്യാഭ്യാസമാണ്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സെൻ്റ് തോമസ് കോളേജ് 75 വർഷമായി ആ ലക്ഷ്യം പ്രശംസനീയമായ രീതിയിൽ നിറവേറ്റുന്നതിനെ രാഷ്ട്രപതി അഭിനന്ദിച്ചു.
ഈ വാർത്ത കേൾക്കാം
Content Summary: Kerala is a model for the country in literacy: President Draupadi Murmu
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !