ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യൻ അംബാസഡറായി സഞ്ജു സാംസൺ

0


മുംബൈ:
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ (ഇ.പി.എൽ.) ഇന്ത്യയിലെ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ നിയമിതനായി. ഇന്ത്യയിൽ ഇ.പി.എല്ലിനുള്ള വലിയ ആരാധകവൃന്ദം കണക്കിലെടുത്ത്, ലീഗിന് കൂടുതൽ ജനപ്രീതി നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജുവിന് ഈ ചുമതല നൽകിയതെന്ന് പ്രീമിയർ ലീഗ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

ക്രിക്കറ്റിലെ സഞ്ജുവിൻ്റെ താരപരിവേഷം ഇ.പി.എല്ലിന്റെ ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള ആരാധകരിലേക്ക് അതിനെ എത്തിക്കുന്നതിനും സഹായിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.

പുതിയ ഉത്തരവാദിത്തത്തിൻ്റെ ഭാഗമായി, മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ആരാധക കൂട്ടായ്മയിൽ സഞ്ജു സാംസൺ മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന മൈക്കിൾ ഓവനുമായി കൂടിക്കാഴ്ച നടത്തി.


ഓവനുമായുള്ള സംഭാഷണത്തിനിടെ താൻ ലിവർപൂളിൻ്റെ കടുത്ത ആരാധകനാണെന്ന് സഞ്ജു വെളിപ്പെടുത്തി. ക്ലബ്ബിനോടുള്ള തൻ്റെ ആരാധനയെക്കുറിച്ചും ഫുട്ബോളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ.) പ്രമുഖ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു സഞ്ജു സാംസൺ. കൂടാതെ, കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയുടെ കോ-ഓണറും കൂടിയാണ് സഞ്ജു.

ഈ വാർത്ത കേൾക്കാം

Content Summary: Sanju Samson appointed as Indian ambassador for English Premier League

Source:
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !