സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകളിൽ ചുമ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നത് ഡ്രഗ്‌സ് കൺട്രോളർ വിലക്കി. ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മധ്യപ്രദേശിൽ 14 കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് മരുന്നു വ്യാപാരികൾക്കും ഫാർമസിസ്റ്റുകൾക്കുമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.
പ്രധാന നിർദ്ദേശങ്ങൾ:
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കോ ജലദോഷത്തിനായോ ഉള്ള മരുന്നുകൾ ഒരിക്കലും നൽകരുത്.
ഒന്നിലധികം മരുന്ന് ചേരുവകൾ ചേർന്ന സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണം. അത്തരം കുറിപ്പടികൾ വന്നാൽ പോലും പ്രസ്തുത മരുന്നുകൾ നൽകരുത്.
5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ ആവശ്യമായി വന്നാൽ, ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള അളവും കാലയളവും കൃത്യതയോടെയും ശ്രദ്ധയോടെയും ഉപയോഗിക്കാൻ ഫാർമസിസ്റ്റുകൾ നിർദ്ദേശം നൽകണം.
ഗുഡ് മാനുഫാക്ചേഴ്സ് പ്രാക്ടീസസ് (GMP) സർട്ടിഫൈഡ് നിർമ്മാതാക്കളുടെ ഉത്പന്നങ്ങൾ മാത്രമേ വിൽക്കാവൂ.
മതിയായ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡ്രഗ്‌സ് കൺട്രോളർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളിൽ ചുമ മരുന്നുകളുടെ സുരക്ഷിതത്വവും കാര്യക്ഷമമായ ഉപയോഗവും ഉറപ്പുവരുത്തുകയാണ് ഈ നടപടികളുടെ ലക്ഷ്യം.
Content Summary: Strict instructions to medical stores: Do not sell cough medicines without a doctor's prescription
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !