മലപ്പുറം|ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഇതിനകം ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ച ബി.എല്‍.ഒ.മാര്‍ അടിയന്തരമായി ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്നു മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.
ജില്ലയില്‍ 2898 ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണുള്ളത്. ഇവരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞ് പുറത്തിറക്കിയ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഏതെങ്കിലും ബി.എല്‍.ഒ.മാര്‍ ഉള്‍പ്പെടുകയും പോളിങ് ഡ്യൂട്ടി ഉത്തരവ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി നൽകും. ഇതിനായി ബി.എല്‍.ഒ നിയമന രേഖയുടെ പകര്‍പ്പും പോളിങ് ഡ്യൂട്ടി ഉത്തരവിന്റെ പകര്‍പ്പും സഹിതം മലപ്പുറം കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗവുമായി അടിയന്തിരമായി ബന്ധപ്പെടുകയോ [email protected] ല്‍ അറിയിക്കുകയോ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Content Summary: BLOs do not have election duty; those who have received duty orders should contact them immediately - District Collector
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !