വളാഞ്ചേരി : വടക്കേകുളമ്പ് ജനകീയ പൗര സമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ നാലാം ഡിവിഷൻ കൗൺസിലർ കെ. കെ ഫൈസൽ തങ്ങളെ ആദരിച്ചു
പൗര സമിതിയുടെ യും കുടുംബശ്രീയുടെയും
മൊമൻ്റെയും ക്യാഷ് പ്രൈസും ഫൈസൽ തങ്ങൾക്ക് കൈമാറി
വളാഞ്ചേരി നഗരസഭയിൽ
5 വർഷം പൂർത്തിയാക്കുമ്പോൾ കെ കെ ഫൈസൽ തങ്ങൾ, കാവുംപുറം നാലാം ഡിവിഷനിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് പൗരസമിതി പ്രവർത്തകർ പറഞ്ഞു.
സംസ്ഥാന സർക്കാറിൻ്റെ ജലസേചന വകുപ്പിൽ നിന്ന് 60 ലക്ഷം രൂപ ഉപയോഗപ്പെടുത്തി വടക്കേകുളമ്പ് പ്രദേശത്ത് VCB നിർമ്മാണം,വൈദ്യുതി വകുപ്പിൽ നിന്ന് 32 ലക്ഷം രൂപയുടെ ട്രാൻസ്ഫോർമറും ത്രീ ഫെെസ് ലൈൻ വലിച്ചതും ഇരിമ്പിളിയം കുടിവെള്ള പദ്ധതിയിൽ നിന്ന് വടക്കേകുളമ്പ് പ്രദേശത്തേക്ക് പൈപ്പ് ലൈൻ നീട്ടുന്നതിന് 21 ലക്ഷം രൂപ ചെലവഴിച്ചതും
ഫൈസൽ തങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണന്ന് യോഗം വിലയിരുത്തി.
2.9കോടിയുടെ വിവിധ പദ്ധതികൾ വാർഡിനായി സമർപ്പിക്കാനായെന്ന് കൗൺസിലർ ഫൈസൽ തങ്ങൾ പറഞ്ഞു
വട്ടപ്പാറ - വടക്കേകുളമ്പിൽ നടന്ന പരിപാടി വളാഞ്ചേരി ഐ എം എ സെക്രട്ടറി ഡോ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
പ്രോഗ്രാം സമിതി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ കൗൺസിലർ വീരാൻ കുട്ടി പറശ്ശേരി ,മൻസൂർ അലി, മുഹമ്മദ് നൗഫൽ ഹാഷിമി ഏലംകുളം, പിടി അബൂബക്കർ അഷ്റഫി, നാരായണൻ പറയത്ത്, മുസ്തഫ പാറമ്മൽ, പി അഹ്മദ് കുട്ടി, മുഹമ്മദ് കുട്ടി,സതീഷൻ പറയത്ത്, പി.ടി.ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു
Content Summary: Faisal, a popular councilor in the Valanchery Municipality, is a tribute to them.. They implemented projects worth about three crore rupees..
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !