വളാഞ്ചേരി: എടയൂർ മണ്ണത്ത് പറമ്പ് ഗ്രാമത്തിൽ നിന്നും വൈകുന്നേരമായാൽ മിനി ബസ്സുകൾ ട്രിപ്പ് കട്ടു ചെയ്യുന്നതായി വ്യാപക പരാതി. ഇതു മൂലം പ്രായമായവരും, സ്ത്രീകളും ഉൾപ്പെടെ ആശുപത്രി ആവശ്യങ്ങൾക്കും മറ്റും പോകുന്നവർക്ക് ഉയർന്ന സംഖ്യ നൽകി ഓട്ടോ വിളിച്ചു പോകേണ്ട ഗതികേടിലാണ്. നിലവിൽ മണ്ണത്ത് പറമ്പിൽ നിന്നും 6:15 ന് ബസ് പോയാൽ പിന്നെ കുടുങ്ങിയത് തന്നെ. ഇതിന് ശേഷമുള്ള 3 ബസ്സുകൾ സർവ്വീസ് നിർത്തി വെച്ചതിനാൽ രാത്രി വളാഞ്ചേരിയിൽ നിന്നും അവസാന ബസ് 7:50 നാണുള്ളത്. നിലവിൽ പെർമിറ്റ് ഉണ്ടായിട്ടും സർവ്വീസ് നടത്താത്തതിനാൽ രാത്രി ഉയർന്ന സംഖ്യ നൽകി ഓട്ടോ വിളിച്ച് നാട്ടിലെത്തേണ്ട ദുരിതത്തിലാണ് ഗ്രാമീണർ.
പടപ്പറമ്പ് - വളാഞ്ചേരി റൂട്ടിൽ മണ്ണത്ത് പറമ്പിൽ നിന്നും വൈകീട്ട് 6:35 ന് പുറപ്പെടേണ്ട KL- 10 R 6665, 6:55ന് പുറപ്പെടുന്ന KL-53 Q 8192, 7:20 പുറപ്പെടുന്ന KL-55 AA 0142 എന്നീ ബസ്സുകളാണ് പെർമിറ്റ് ക്യാൻസൽ ചെയ്യാതെ മാസങ്ങളായി ഓട്ടം നിർത്തിവെച്ചിരിക്കുന്നത്.
ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഗ്രാമീണർ ആവശ്യപ്പെടുന്നത്.
Content Summary: Villagers in distress after complaint that bus services to Edayur have been suspended
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !