ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിച്ച കെട്ടിടം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3.90 കോടി ചെലവഴിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കൊളാശ്ശേരി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസീമ വേളേരി, പി.ടി. ഷഹനാസ്, എ.പി. സബാഹ്, പി.സി.എ. നൂര്‍, ഫസീല ടീച്ചര്‍, ആയിഷ ചിറ്റകത്ത്, എന്‍. മുഹമ്മദ്, എന്‍. ഖദീജ, കെ.എം. അബ്ദുറഹ്‌മാന്‍, വി.ടി. അമീര്‍, കെ. മുഹമ്മദലി, മാനുപ്പ മാസ്റ്റര്‍, പി.എം. ബാലചന്ദ്രന്‍, ആര്‍. മുരളി, പി.വി. റഫീഖ്, ആര്‍.പി. ബാബു രാജ്, ജി.എസ് അജിത് കുമാര്‍ കെ, ശ്രീലേഖ, സുലൈമാന്‍ ഹാജി, കെ. ജീജ, ടി. അബ്ദുസലീം, സി. സുരേഷ്, കെ.ടി. മൊയ്തു മാസ്റ്റര്‍, സലാം ചെമ്മുക്കന്‍, ജാനിഷ് ബാബു, കെ.ടി. അനില്‍കുമാര്‍, മന്‍സൂര്‍ പാലൊളി, ടി.ടി. അബു , ടി.ആര്‍. സോമന്‍, നുസ്റത്ത്, പ്രഷീല, വിനു പുല്ലാനൂര്‍, ഷാഫി മാസ്റ്റര്‍, കെ. രാജന്‍, കെ. സജീഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !