എടയൂര്‍ പഞ്ചായത്തിലെ വടക്കുംപുറം ഗവ. എല്‍.പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മം കായിക-ന്യൂനപക്ഷ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 2.33 കോടി ചെലവഴിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. വിദ്യാകിരണം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സുരേഷ് കൊളാശ്ശേരി പദ്ധതി വിശദീകരണം നടത്തി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധന്‍, എ.പി സബാഹ്, റസീന യൂനസ്, ജഹ്ഫര്‍ പുതുക്കുടി ലുബി റഷീദ്, ഫര്‍സാന നിസാര്‍, പി.എം. മുഹമ്മദ്, പി.ടി. അയ്യൂബ്, കെ.ടി. നൗഷാദ്, പി.വി. മുഹമ്മദ് റഫീഖ്, കെ. മുഹമ്മദ് ഷെരീഫ്, അജിത്കുമാര്‍, എ.പി. നാസര്‍, അഷ്റഫ് പറമ്പയില്‍, നസീറ, കെ.കെ. യൂസഫ്, എ.പി. അസീസ്, ടി.പി അബ്ബാസ് മാസ്റ്റര്‍, പി.എം. മോഹനന്‍ മാസ്റ്റര്‍, കെ.കെ. മോഹനകൃഷ്ണന്‍, എ.കെ. മുസ്തഫ, എം.ടി. രാജന്‍, എസ്. അച്ചുതന്‍, മുഹമ്മദലി കൂരി, ജോമോന്‍ തോമസ് സംസാരിച്ചു.
Content Summary: Minister V. Abdurahiman inaugurated the Edayur-Vadakkumpuram school building
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !