പെരിന്തൽമണ്ണയിലെ യുഡിഎഫ് ഹർത്താൽ പിൻവലിച്ചു

0

പെരിന്തൽമണ്ണ:
നിയോജകമണ്ഡലത്തിൽ യുഡിഎഫ് ആഹ്വാനം ചെയ്തിരുന്ന 12 മണിക്കൂർ ഹർത്താൽ പിൻവലിച്ചു. മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിലാണ് ഹർത്താൽ ഒഴിവാക്കാൻ തീരുമാനിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് കൂടിയാണ് ഈ തീരുമാനമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

ഇന്ന് പല സ്കൂളുകളിലും കുട്ടികൾക്ക് പരീക്ഷ നടക്കുന്ന സമയമാണ്. മാത്രമല്ല ഹോട്ടൽ പോലുള്ള കടകളിലെ ആളുകളും വലിയ രീതിയിൽ ആശങ്ക ഉണ്ടാക്കിയിരുന്നു പെട്ടെന്ന് പ്രഖ്യാപിച്ച ഈ ഹർത്താൽ.

ഇവയെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ ഹർത്താൽ പിൻവലിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ഓഫീസിൽ നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലായിരുന്നു ഹർത്താൽ.

പെരിന്തൽമണ്ണ മുസ്ലിംലീഗിന്റെ ഓഫീസിൽ നേരെ കല്ലേറ് ഉണ്ടായ പശ്ചാത്തലത്തിൽ ആയിരുന്നു ലീഗിന്റെ മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. അതേസമയം ഓഫീസിൽ നേരെ കല്ലെറിഞ്ഞത് സിപിഎം പ്രവർത്തകരാണ് എന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു. കല്ലേറ് ഉണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽ മണ്ണയിൽ ലീഗ് റോഡ് ഉപരോധിച്ചിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് സിപിഎം ഓഫീസിന് നേരെയും കള്ളി ഉണ്ടായി. ഇതിനെ തുടർന്ന് സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടയിലാണ് ലീഗിന്റെ ഓഫീസിന് നേരെ ആക്രമണം. ഇതോടെ മുസ്ലിം ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാത്രിയോടെ പ്രദേശത്തുനിന്ന് ആളുകൾ പോയെങ്കിലും സംഘടന ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.

Content Summary: 📍 Accused in the net; UDF hartal in Perinthalmanna called off

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !