വികസനത്തിനുള്ള അംഗീകാരമാണ് വളാഞ്ചേരി നഗരസഭയിലെ ജനവിധിയെന്ന് അഷ്റഫ് അമ്പലത്തിങ്ങൽ

0

വളാഞ്ചേരി
: വികസനത്തിന് ജനങ്ങൾ തന്ന അംഗീകാരമാണ് നഗരസഭയിലെ ജനവിധിയെന്ന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വളാഞ്ചേരി നഗരസഭയുടെ അധ്യക്ഷൻ എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളെ തിരിഞ്ഞുനോക്കുമ്പോൾ വലിയ സംതൃപ്തിയും അഭിമാനവുമുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ എൻ്റ ഉത്തരവാദിത്വം പരമാവധി നീതിയോടെ നിർവഹിക്കാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം.അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നഗരസഭയിലെ റോഡുകൾ, ഓടകൾ, തെരുവുവിളക്കുകൾ, മിനിമാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ പുതുതായി സ്ഥാപിക്കൽ, നവീകരണണം എന്നിവക്ക് മുൻഗണന നൽകി. അങ്ങനെ സാധ്യമായതെല്ലാം ഈ കാലയളവിൽ ചെയ്യാൻ സാധിച്ചു.


നഗരസഭ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മാലിന്യ സംസ്കരണം. 'ക്ലീൻ വളാഞ്ചേരി' പദ്ധതിയിലൂടെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കഴിഞ്ഞത് വലിയ നേട്ടമാണ്.അതിനായി എം. സി.എഫ് സ്ഥാപിച്ചു.
നഗരസഭ പരിധിയിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഫണ്ട് കൃത്യമായി വിനിയോഗിച്ചു. പുതിയതായി യൂനാണി സെന്റർ ആരംഭിച്ചതോടെ എല്ലാ വിധത്തിലുമുള്ള ആരോഗ്യമേഖലയിലെ സേവനങ്ങളും നഗരസഭയിൽ ലഭ്യമാക്കാൻ സാധിച്ചു. 

ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടില്ലാത്തവർക്ക് തലചായ്ക്കാൻ ഒരിടം ഒരുക്കുന്നതിൽ നഗരസഭ മുൻപന്തിയിലായിരുന്നു. കൂടാതെ, കുടുംബശ്രീ മുഖേന സ്ത്രീ ശാക്തീകരണത്തിനും സ്വയംതൊഴിൽ പദ്ധതികൾക്കും വലിയ പിന്തുണ നൽകാൻ സാധിച്ചു.അതിനെല്ലാം പുറമെ ഈ അഞ്ചു വർഷകാലം വ്യക്തികത ആനുകൂല്യങ്ങൾ നഗരസഭയിലെ അർഹരായ മുഴുവൻ ആളുകകൾക്കും നൽകാൻ സാധിച്ചു.അങ്ങനെ ഒട്ടേറെ പ്രേവർത്തങ്ങൾ നടത്താൻ കഴിഞ്ഞു.എല്ലാ കാര്യങ്ങളും നൂറു ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞു എന്ന് ഞാൻ അവകാശപ്പെടുന്നില്ല. സാങ്കേതികമായ തടസ്സങ്ങൾ കൊണ്ടോ ഫണ്ടിന്റെ ലഭ്യതക്കുറവ് കൊണ്ടോ ചില വലിയ പദ്ധതികൾ വിഭാവനം ചെയ്ത വേഗതയിൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അവയ്ക്കുള്ള കൃത്യമായ അടിത്തറ പാകിയാണ് ഞാൻ പടിയിറങ്ങുന്നത്. വളാഞ്ചേരിയുടെ വികസനത്തിനായി രാഷ്ട്രീയ ഭേദമന്യേ സഹകരിച്ച എല്ലാ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും നഗരവാസികൾക്കും ഈ അവസരത്തിൽ നന്ദി പറയുന്നു എന്നും ചെയർമാൻ പറഞ്ഞു. നിലവിലെ ഭരണ സമിതിയുടെ അവസാന കൗൺസിൽ യോഗവും വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ നഗരസഭ സെക്രട്ടറി എച്ച്.സീനയുടെ നേതൃത്വത്തിൽ ജീവനക്കാർ കൗൺസിലർമാർക്ക് മധുരവും സ്നേഹോപഹാരങ്ങളും വിതരണം ചെയ്തു. ഗ്രൂപ്പ് ഫോട്ടോ എടുത്തും ആലിംഗനം ചെയ്തുമാണ് കൗൺസിലർമാർ പടി ഇറങ്ങിയത്.

Content Summary: Ashraf Ambalathingal says the people's verdict in Valanchery Municipality is approval for development

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !