വളാഞ്ചേരി: നഗരസഭ ചെയർപേഴ്സൺ ആയി താഴങ്ങാടി ഡിവിഷനിൽ നിന്നു തെരെഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗിലെ ഹസീന വട്ടോളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . ഇടതുപക്ഷത്തെ ചെയർപേഴ്സൺ സ്ഥാനാർഥി സാജിത ടീച്ചറെ ആറിനെതിരെ 27 വോട്ടുകൾ നേടിയാണ് ഹസീന വിജയികിരീടം ചൂടിയത്. ഇടതുപക്ഷത്തെ ഒരു വോട്ട് അസാധുവായി. മുൻ നഗരസഭ ചെയർമാൻ മുസ്ലിംലീഗിലെ അഷറഫ് അമ്പലത്തിങ്ങൽ ഹസീനയെ നാമനിർദേശം ചെയ്തു. കോൺഗ്രസിലെ കെ വി ഉണ്ണികൃഷ്ണൻ പിന്താങ്ങി. സി പി ഐ എം ചിഹ്നത്തിൽ മത്സരിച്ച മൊയ്തുട്ടി എന്ന കുഞ്ഞാപ്പുവിനെ 124 വോട്ടിനു പരാജയപ്പെടുത്തിയാണ് ഹസീന കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത് . 2020 ലെ തെരഞ്ഞെടുപ്പിൽ വനിത സംവരണ സീറ്റിൽ മത്സരിച്ച ഹസീന ആറു വോട്ടിനാണ് വിജയിച്ചത്. ഇക്കുറി ഡിവിഷൻ ജനറലായെങ്കിലും വോട്ടർമാർ ഹസീന തന്നെ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വനിത ലീഗിന്റെ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റിയുടെ ഭാരവാഹിയാണ് ഹസീന.
ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ജുനൈദ് തയ്യിലിനെ ഏഴിനെതിരെ 27 വോട്ടുകൾ നേടി വൈക്കത്തൂർ ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസിലെ കെ വി ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ സി രാമകൃഷ്ണൻ ഉണ്ണികൃഷ്ണനെ നാമനിർദേശം ചെയ്തു. മുസ്ലിംലീഗിലെ മുജീബ് വാലാസി പിന്താങ്ങി.
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡണ്ടായിരുന്നു. ആദ്യ നഗരസഭയിലും വൈസ് പ്രസിഡണ്ടായി ചുമതല വഹിച്ചിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റാണ്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, കെഎം ഗഫൂർ. അശ്റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, ടി കെ ആബിദലി, കെ വി ഉണ്ണികൃഷ്ണൻ, മുഹമ്മദലി നീറ്റുകാട്ടിൽ, സി അബ്ദുൽ നാസർ, ടി പി അബ്ദുൽ ഗഫൂർ, റംല മുഹമ്മദ്, സി കെ രാമചന്ദ്രൻ, വി പിഎം സ്വാലിഹ് പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !