ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിൽ നിന്നും കൂടുകയോ ശരാശരി താപനിലയിൽ 5 ഡിഗ്രി സെൽഷ്യസ് വർദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്‌ണ തരംഗം. കേരളത്തിൽ 2012ലും 2016ലും ഉഷ്‌ണ തരംഗം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.ഇപ്പോഴിതാ ഈ വർഷവും സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്.
വെന്തുരുകുന്ന ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം കേരളത്തിലേക്കും ബാധിച്ചു തുടങ്ങിയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുപിന്നാലെയാണ് കേരളത്തിലും ഉഷ്ണതരംഗം എത്തിയേക്കാമെന്ന് അറിയിച്ചിട്ടുള്ളത്.
പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാർഗം തുടങ്ങിയ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നുകഴിഞ്ഞു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കൻ സംസ്ഥാനങ്ങളിലും പ്രഭാവം തീർക്കുകയാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നിലവിൽ 32 ഡിഗ്രി സെൽഷ്യസാണ് കേരളത്തിലെ ഏറ്റവും കൂടിയ താപനില.ഉഷ്‌ണ തരംഗം മൂലമുണ്ടാകുന്ന താപവ്യതിയാനം സൂര്യാഘാതം, സൂര്യാതപം എന്നിവയ്ക്ക് കാരണമാവുമെന്നാണ് മുന്നറിയിപ്പിലുള്ളത്.
Content Highlights: Beware, Kerala is under threat of heat wave: Warning
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !