വളാഞ്ചേരി| എം.ഇ.എസ്.കെ.വി.എം കോളജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മെൻസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഏപ്രിൽ 29 ന്, വെള്ളിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഓൺലൈൻ ആയി നിർവഹിക്കും.
അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസ്, കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി.വിശ്വരി ഐ.എ.എസ് എന്നിവരും ഓൺലൈൻ ആയി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ കോളജിൽ വെച്ച് നടക്കുന്ന പ്രാദേശിക ഡോ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷനാകും.
ഇ.ടി.മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തും. ഡോ.കേ.ടി.ജലീൽ എം.എൽ.എ, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസൽ ഗഫൂർ, ജനറൽ സെക്രട്ടറി പ്രൊഫ.കടവനാട് മുഹമ്മദ്, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊയ്തീൻ കുട്ടി, വാർഡ് അംഗം സുനിത, എം.ഇ.എസ് മുൻ ജനറൽ സെക്രട്ടറി പ്രൊഫ പി.ഒ.ജെ ലെബ്ബ, കോർപറേറ്റ് മാനേജർ ഡോ.കെ.എ ഹാഷിം കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സി സലാഹുദ്ദീൻ, സെക്രട്ടറി പ്രൊഫ. കെ.പി ഹസ്സൻ എന്നിവർ പങ്കെടുക്കും.
ഒരു കോടി രൂപ അടങ്കൽ തുകയിൽ പൂർത്തിയായ ഹോസ്റ്റലിന്റെ നിർമ്മാണ മേൽനോട്ടം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ആയിരുന്നു. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.സി.രാജേഷ്, വൈസ് പ്രിൻസിപ്പൽ ഷാജിദ് പി.പി, ഡോ. നബീൽ റാഷിൻ.എം, നിസാബ്.ടി എന്നിവർ പങ്കെടുത്തു.
Content Highlights: Valanchery MES College Men's Hostel inaugurated tomorrow; The Minister of Higher Education will officiate the inauguration
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !