പെരിന്തൽമണ്ണ: മൊബൈൽഫോണ്‍ കന്പനിയിൽ നിന്നാണെന്നു പറഞ്ഞ് വിളിച്ച് പാഴ്സൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവം. തട്ടിപ്പിനിരയായ ആൾ വാഴക്കാട് പോലീസിലും തപാൽ വകുപ്പിനും പരാതി നൽകി. ചീക്കോട് മണ്ണാട്ടുപറന്പൻ റഷീദിനാണ് സെപ്റ്റംബർ മൂന്നിന് പാഴ്സൽ ലഭിച്ചത്.
മൊബൈൽഫോണ്‍ കന്പനിയിൽനിന്നാണെന്നുപറഞ്ഞ് വിളിച്ച് നറുക്കെടുപ്പിൽ മൊബൈൽ ഫോണ്‍ സമ്മാനം ലഭിച്ചതായും നികുതിയായി 1500 രൂപ പാഴ്സൽ കൈപ്പറ്റുന്പോൾ നൽകിയാൽ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
സെപ്റ്റംബർ മൂന്നിന് പാഴ്സൽ പോസ്റ്റോഫീസിൽ എത്തിയപ്പോൾ വിവരം പോസ്റ്റ്മാൻ അറിയിച്ചു. പാഴ്സൽ 1575 രൂപ നൽകി കൈപ്പറ്റി.
പൊളിച്ചു നോക്കിയപ്പോഴാണ് 100 രൂപ വിലയുള്ള പച്ചക്കറി അരിയുന്ന ബ്ലേഡ് ആണെന്ന് മനസിലായത്.
വിപിപി (വാല്യൂ പേയബിള്‍ പോസ്റ്റ്) ആയാണ് പാഴ്സൽ അയച്ചിരുന്നത്. ഇതനുസരിച്ച് പോസ്റ്റ് കൈപ്പറ്റിയാൽ അയച്ച ആൾക്ക് പണം ലഭിക്കും.
തപാൽ വകുപ്പിന് ഒന്നും ചെയ്യാൻ കഴിയില്ല. പരാതി കിട്ടിയാൽ അന്വേഷണം കഴിയുന്നതു വരെ പാഴ്സൽ അയയ്ക്കുന്ന പോസ്റ്റോഫീസിൽ വിപിപിയുടെ പണം നൽകുന്നത് തടഞ്ഞു വെക്കാമെന്നു മാത്രം.
കാഷ് ഓണ്‍ ഡെലിവറി വഴിയുള്ള പാഴ്സൽ ഇടപാടുകളിലാണ് ഇപ്പോൾ അധികം തട്ടിപ്പുകളും നടക്കുന്നത്. എന്നാൽ സിഒഡി ആയി അയയ്ക്കണമെങ്കിൽ അയയ്ക്കുന്ന സ്ഥാപനത്തിന് തപാൽ വകുപ്പിൽ രജിസ്ട്രേഷൻ വേണം. രജിസ്ട്രേഷനില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളുമാണ് വിപിപി ആയി തട്ടിപ്പ് നടത്തുന്നത്. അന്ധവിശ്വാസം മുതലെടുത്ത് ധനാകർഷണയന്ത്രം, വീട്ടിൽ ഐശ്വര്യം വരുവാനുള്ള യന്ത്രം തുടങ്ങിയവയും ഷുഗർ, പ്രഷർ, രഹസ്യരോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ, ലൈംഗിക ഉത്തേജനമരുന്നുകൾ തുടങ്ങിയവയും ഇത്തരം തട്ടിപ്പ് സംഘങ്ങൾ വൻവിലയ്ക്ക് പാഴ്സലായി അയയ്ക്കുന്നുണ്ട്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !