അനർട്ടിന്റെ വകയായി പ്രളയ ദുരന്ത ബാധിത മേഖലയിലേക്ക് അഞ്ഞൂറോളം സോളാർ ലൈറ്റുകൾ നൽകി. ലൈറ്റുകളുടെ ആദ്യ ഘട്ടത്തി ൻറെ 100 ലൈറ്റുകളുടെ വിതരണം മലപ്പുറം ജില്ലാ കലക്ടർവിതരണം നടത്തി. മലപ്പുറം മുൻ കലക്ടറും നിലവിൽ അനർട്ടിന്റെ ഡയറക്ടറുമായ അമിത് മീണ പ്രത്യേക താല്പര്യം എടുത്തതാണ് പ്രളയ ദുരന്ത മേഖലയിലേക്ക് സോളാർ റാന്തൽ വിളക്കുകൾ സൗജന്യമായി നൽകുന്നത്. മുൻ കലക്ടറും ഇപ്പോൾ ജില്ലയിലെ ഭരണാധികാരിയുമായ ജാഫർ മലിക്കും തമ്മിലുള്ള ബന്ധവും ഇതിനുള്ള അവസരമൊരുക്കി. ഇത് പ്രകാരമാണ് അഞ്ഞൂറോളം വരുന്ന സോളാർ ലാമ്പുകൾ വിതരണത്തിനായി ജില്ലയിൽ എത്തിയത്. രണ്ടായിരത്തോളം രൂപ വില വരുന്ന സോളാർ റാന്തൽ വിളക്കുകൾ സൗജന്യമായിട്ടാണ് നൽകുന്നത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !