ജി​ല്ലാ അ​ത്‌ലറ്റി​ക് മീ​റ്റ് : തു​ട​ർ​ച്ച​യാ​യ പ​തി​നൊ​ന്നാം​ത​വ​ണ​യും ക​ട​ക​ശേ​രി ഐ​ഡി​യ​ൽ ജേ​താ​ക്ക​ൾ


തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച നാ​ൽ​പ്പ​ത്തൊ​ൻ​പ​താ​മ​ത് മ​ല​പ്പു​റം ജി​ല്ലാ അത്‌ല്റ്റി​ക്സ് മീ​റ്റി​ൽ 41 സ്വ​ർ​ണ​വും 36 വെ​ള്ളി​യും 19 വെ​ങ്ക​ല​വു​മ​ട​ക്കം 617 പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി ക​ട​ക​ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ തു​ട​ർ​ച്ച​യാ​യ പ​തി​നൊ​ന്നാം ത​വ​ണ​യും ചാ​ന്പ്യ​ൻ​മാ​രാ​യി.


31 സ്വ​ർ​ണം 20 വെ​ള്ളി 31 വെ​ങ്ക​ലം എ​ന്നി​വ നേ​ടി 539.5 പോ​യി​ന്‍റു​മാ​യി കെ​എ​ച്ച്എം​എ​ച്ച്എ​സ് സ്കൂ​ൾ ആ​ല​ത്തി​യൂ​ർ ര​ണ്ടാ സ്ഥാ​ന​വും നേ​ടി.
നാ​ല് സ്വ​ർ​ണ​വും 10 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മാ​യി 168 പോ​യി​ന്‍റു​മാ​യി സി​എം​എ​ച്ച് സ്കൂ​ൾ പൂ​ക്ക​ള​ത്തൂ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 162 പോ​യ​ന്‍റു​മാ​യി ക​ഐ​ച്ച്എം​എ​ച്ച് എ​സ്.​വാ​ള​കു​ളം നാ​ലാം സ്ഥാ​ന​ത്തും 146 പോ​യ​ന്‍റു​മാ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് സ്കൂ​ൾ പ​രി​യാ​പു​രം അ​ഞ്ചാം സ്ഥാ​ന​ത്തു​മെ​ത്തി.

സ​മാ​പ​ന ച​ട​ങ്ങി​ൽ ജി​ല്ലാ അ​ത്‌ലറ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​സ​ക്കീ​ർ ഹു​സൈ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ഐ​ഡി​യ​ൽ, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ പ്ര​ഫ.​വേ​ലാ​യു​ധ​ൻ കു​ട്ടി എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​കെ.​ര​വീ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ അ​ബ്ദു​ൾ​ഖാ​ദ​ർ, മു​ഹ​മ്മ​ദ് ഖാ​സിം, റി​ഷി​കേ​ശ് കു​മാ​ർ സൈ​ഫു​ദ്ദീ​ൻ, ഷാ​ഫി അ​മ്മാ​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !