നിലമ്പുർ: നിലന്പൂരിലെ പ്രളയബാധിത വ്യാപാരസ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനായി മാളയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ക്യൂആർഎഫ് മാള രംഗത്ത്. ക്യൂആർഎഫ് മാളയുടെ സഹകരണത്തോടെ നിലന്പൂരിൽ പുന:പ്രവർത്തനമാരംഭിച്ചത് 14 വ്യാപാരസ്ഥാപനങ്ങളാണ്.
കേരള വ്യാപാരി വ്യവസായ ഏകോപനസമിതി മാള യൂണിറ്റി, റോട്ടറി ക്ലബ്, വിവിധ സംഘടനകൾ, മഹല്ല്, പള്ളി കമ്മിറ്റികൾ എന്നിവരുടെ കൂട്ടായ്മായണ് ക്യൂആർഎഫ് മാള. ഇതുമായി ബന്ധപ്പെട്ട് വ്യാപാരഭവനിൽ നടന്ന ചടങ്ങ് കെവിവിഇഎസ് മാള യൂണിറ്റ് പ്രസിഡന്റ് ഇ.ടി.പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
നിലന്പൂർ യൂണിറ്റ് പ്രസിഡന്റ് വിനോദ് പി.മേനോൻ അധ്യക്ഷനായിരുന്നു.
കെ.സഫറുള്ള, എ.അഷ്റഫ്, എൻ.പി.റാഫി, ഡേവിഡ് ജലീൽ, സി.സി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !