റേഷൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ സെപ്‌തംബർ 30 വരെ സമയം. കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പറുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണിത്. നേരത്തെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർ വീണ്ടും ചെയ്യേണ്ടതില്ല. അനർഹരെ ഒഴിവാക്കാനും ഏത് റേഷൻ കടയിൽനിന്നും റേഷൻ വാങ്ങാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനം വിനിയോഗിക്കാനും ഇതിലൂടെ സാധിക്കും.
ആധാർ കാർഡും റേഷൻ കാർഡുമായി റേഷൻ കടയിലെത്തിയാൽ ഇ പോസ് മെഷീൻ വഴി ആധാർ ബന്ധിപ്പിക്കാനാകും. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സൗകര്യം ലഭ്യമാണ്. civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ആധാർ നമ്പർ ചേർക്കാം. നിലവിൽ കാർഡിൽ ഉൾപ്പെട്ട ഒരംഗത്തിന്റെയെങ്കിലും ആധാർ ചേർത്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !