പരപ്പനങ്ങാടി-കടലുണ്ടി റോഡിന്റെ തകർച്ച യഥാസമയം സർക്കാരിനെ അറിയിക്കുന്നതിലും നടപടിയെടുക്കുന്നതിലും വീഴ്‌ച വരുത്തിയ എൻജിനിയറെ സസ്‌പെൻഡ്‌ചെയ്‌തു. പരപ്പനങ്ങാടി പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ എം പി അബ്ദുള്ളക്കെതിരെയാണ് നടപടി.
പ്രളയശേഷം തകർന്ന റോഡുകൾ നന്നാക്കാൻ ഓരോ മണ്ഡലത്തിനും തുക അനുവദിച്ചിരുന്നു. പരപ്പനങ്ങാടി-കടലുണ്ടി റോഡ് ഉൾപ്പെടെ ഏറെ നാശമുണ്ടായ മണ്ഡലമാണ് തിരൂരങ്ങാടി. എന്നിട്ടും ആവശ്യമായ റിപ്പോർട്ട് നൽകിയില്ല. റോഡ് തകർച്ച സർക്കാരിനെതിരെ തിരിച്ചുവിടാനും ശ്രമമുണ്ടായി. ഇതോടെയാണ് മന്ത്രി ജി സുധാകരൻ എൻജിനിയറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
പാതയുടെ അറ്റകുറ്റപ്പണിക്കായി തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങൾക്ക് 25 ലക്ഷം വീതം സർക്കാർ അനുവദിച്ചിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !