എടയൂർ: അത്തിപ്പറ്റ ഉസ്താദിന്റെ ഒന്നാം ആണ്ടുനേർച്ച ഡിസം. 6,7,8,9 തീയതികളിലായി വിവിധ പരിപാടികളോടെ നടത്താൻ അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. പതാക ഉയർത്തൽ, സിയാറത്ത്, അനുസ്മരണ സമ്മേളനം, തസ്‌കിയത്ത് ക്യാമ്പ്, മൗലീദ് പാരായണം, ദിക്ർ മജ്‌ലിസ്, മതപ്രഭാഷണം, പ്രാർഥനാസംഗമം, അന്നദാനം തുടങ്ങിയ പരിപാടികൾ വിവിധ സെഷനുകളിൽ നടക്കും.
ഉസ്താദ് അബ്ദുൽ വാഹിദ് മുസ്‌ലിയാർ പ്രാർഥന നടത്തി. സയ്യിദ് ഖാസിംകോയ തങ്ങൾ അധ്യക്ഷനായി. ഹബീബ്‌കോയ തങ്ങൾ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, ഉമറുൽ ഫാറൂഖ് ഹുദവി, അബ്ദുൽ ജലീൽ ഹുദവി, സലാം ഹുദവി, മുസ്തഫ യമാനി മുട്ടിക്കൽ മൊയ്തീൻ മുസ്‌ലിയാർ, അബൂബക്കർ മുസ്‌ലിയാർ, ഉസ്മാൻഹാജി, കെ. ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !