ഹയർസെക്കണ്ടറിയിലെ ഫിസിക്സ് സാറായ മനോജ്, അറബിക് അധ്യാപകനായ ഇബ്രാഹീംകുട്ടി എന്നിവരെയാണ് മാറഞ്ചേരി സ്കൂളിലേക്ക് സ്ഥലം മാറിയത്.തീരദേശത്തുള്ള ഈ സർക്കാർ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ ഈ രണ്ടു അധ്യാപകരെയും കുട്ടികൾക്ക് അത്രയെളുപ്പത്തിൽ വിട്ടുപിരിയാനാവില്ല. കുട്ടികളുടെ പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും എപ്പോഴും മുൻകൈയെടുക്കുന്ന ഈ രണ്ടു അധ്യാപകരുടെയും സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട 300 ഓളം വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും നിവേദനം നൽകിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ പിരിയാതിരിക്കാൻ സ്ഥലം എം എൽ എ കൂടിയായ സ്പീക്കർക്കും നിവേധനം നൽകിയിട്ടുണ്ട് വിദ്യാർത്ഥികൾ.
സ്ഥലംമാറ്റം അംഗീകരിക്കാത്ത വിദ്യാര്‍ഥി സ്നേഹത്തിന് മുന്നില്‍ അധ്യാപകരും പൊട്ടിക്കരഞ്ഞു.സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാനാണ് സാധ്യത.


