കുറ്റിപ്പുറം: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ക്ഷേത്രമേൽശാന്തി കൃഷ്ണൻ പൂർണകുംഭം നൽകി സ്വീകരിച്ചു. കെ.സി. ദേവാനന്ദ് പൊന്നാട അണിയിച്ചു.
ട്രസ്റ്റ് അംഗങ്ങളായ മുരളി കൊല്ലോടി, ബാലകൃഷ്ണൻ, അർജുൻ കൊല്ലോടി, എക്സിക്യുട്ടീവ് ഓഫീസർ കെ. ഗോപിനാഥ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. ക്ഷേത്രത്തിൽ വഴിപാട് നടത്തിയശേഷം ട്രസ്റ്റ് ഓഫീസിൽ അല്പനേരം വിശ്രമിച്ചതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.


