സംസ്ഥാനത്ത് മില്‍മ പാല്‍ ലിറ്ററിന് നാലു രൂപ കൂട്ടി. ക്ഷീരവികസനവകുപ്പ് യോഗത്തിലാണ് തീരുമാനം. സെപ്തംബര്‍ 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഓണക്കാലത്ത് വില വര്‍ധിക്കില്ല. ലിറ്ററിന് 7 രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ ഫെഡറേഷന്റെ ശുപാര്‍ശ. ഇത് അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതോടെ എല്ലാത്തരം പാലുകള്‍ക്ക് നാലുരൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2017ലാണ് പാല്‍വില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകനാണ് ലഭിച്ചത്. ഇത്തവണയും വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല്‍ വില കൂടി. ഫാമുകളില്‍ നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !