തിരുവോണനാളിൽ വൈകിട്ടാണ് മലപ്പുറം മൈലപ്പുറത്തെ പെട്രോൾ പമ്പിൽ എണ്ണ അടിക്കാൻ എത്തിയ മോട്ടോർ സൈക്കിളിനാണ് തീ പിടിച്ചത്. എണ്ണ അടിക്കാനെത്തിയ മോട്ടോർ സൈക്കിൾ ഉടമ എണ്ണ അടിച്ചതിനുശേഷം പണം നൽകി കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നാണ് മോട്ടോർസൈക്കിളിൽ തീ ആളി പിടിച്ചത്. എന്താണ് സംഭവം എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ഉടൻ തന്നെ പെട്രോൾ പമ്പിലെ ജീവനക്കാർ ഫയർ എക്സിറ്റ് ഉപയോഗിച്ച് തീ കെടുക്കുകയായിരുന്നു. വൻ അത്യാഹിതം ആണ് തീയണച്ചത് മൂലം ഒഴിവായി കിട്ടിയത്.

