ആഭ്യന്തര അറ്റസ്റ്റേഷൻ സഹായവുമായി നോര്‍ക്ക റൂട്ട്സ്

0

വിദേശരാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ  ആവശ്യങ്ങൾക്ക് ഇനി തിരുവനന്തപുരത്തേക്ക് പോകേണ്ടതില്ല. നോര്‍ക്ക റൂട്ട്സിന്‍റെ മേഖലാ ഓഫീസുകള്‍ വഴിയും ജില്ലാ കേന്ദ്രങ്ങള്‍ വഴിയും അതിനുള്ള സൗകര്യമൊരുക്കും. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്ക ലഭ്യമാക്കിയതോടെയാണിത്.  വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ തന്നെ നോർക മുഖേന അറ്റസ്റ്റ് ചെയ്തു നല്‍കുന്നുണ്ട്.

സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വകുപ്പില്‍ എത്തിച്ച് തിരികെ നല്‍കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായാണ് നോര്‍ക്ക റൂട്ട്സിന്‍റെ ജില്ലാ ഓഫീസുകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാകും. ഇതോടെ വിദ്യാഭ്യാസ ഇതര സര്‍ട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ അഫിഡവിറ്റുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക് റൂട്ട്സിന്‍റെ മേഖലാ-ജില്ലാ ഓഫീസുകളില്‍ ഏല്‍പ്പിച്ചാല്‍ മതി.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പൊതുജനങ്ങള്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്സ്റ്റേഷന്‍ വിഭാഗത്തില്‍ നേരിട്ട് വരുന്നത് ഇതുവഴി ഒഴിവാക്കാനാകും. പൊതുജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !