വളാഞ്ചേരി: പതിനാലുകാരനെ കഞ്ചാവ് നൽകി മയക്കി പീഡനത്തിനിരയാക്കിയ കേസിൽ കൗമാരക്കാരനടക്കം മൂന്ന് പേർ അറസ്റ്റില്‍. പൈങ്കണ്ണൂർ ചെമ്പ്ര വീട്ടിൽ രാഹുൽ എന്ന അപ്പു (19), എടയൂർ മണ്ണത്ത്പറമ്പ് ചോലക്കൽ സുജിത് (24) എന്നിവരെയും ഒരു കൗമാരക്കാരനെയുമാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ടി മനോഹരൻ അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറെക്കര, കാർത്തല ചുങ്കം എന്നീ ഭാഗങ്ങളിലായി നിരവധി തവണ പ്രതികൾ കുട്ടിക്ക് കഞ്ചാവ് നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പ്രതിയെ ഒബ്സർവേഷൻ ഹോമിൽ പാർപ്പിക്കുന്നതിന് അപേക്ഷ സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു രണ്ട് പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി. എസ് സിപിഒമാരായ ജി അനിൽകുമാർ, എം ജെറീഷ്, സിപിഒമാരായ പി വി സുനിൽ ദേവ്, ടി പി സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !