ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഇന്നോവേറ്റീവ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്


ദോഹ : ഏറ്റവും നൂതനമായ ഇന്നോവേറ്റീവ് മാര്‍ക്കറ്റിംഗ് ടൂളിനുള്ള ബിസ്‌ഗേറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അവാര്‍ഡ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ലഭിച്ചു. തിരുവനന്തപുരം എസ്.പി ഗ്രാന്‍ഡ് ഡെയ്‌സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്ന് മീഡിയപ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങാര അവാര്‍ഡ് ഏറ്റുവാങ്ങി.

ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഏത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫിനകത്തും പുറത്തും വളരെ വലിയ സ്വാധീനമുണ്ടാക്കിയ ഈ പ്രസിദ്ധീകരണം കേരളത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധു രാമാനുജന്‍, ബിസ്‌ഗേറ്റ് ചെയര്‍മാന്‍ ഡോ.ഷാജു കാരയില്‍, മാനേജിംഗ് ഡയറക്ടര്‍ പ്രജോദ് പി.രാജ്, സി.ഇ.ഒ അന്‍സാരി സലാം തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.  


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !