പ്രളയത്തിൽ മുങ്ങിയ നിലമ്പൂരിനു താങ്ങായി വീണ്ടും എമജീഷ്യൻ ആർ. കെ. മലയത്ത് എത്തുന്നു. മാന്ത്രിക വടി അഴിച്ചു വെച്ച ആർ. കെ. മലയത്ത് നിലമ്പൂരിനെ പിടിച്ചുകുലുക്കിയ പ്രളയത്തിൽ കുരുങ്ങിയ സഹ ജീവികളെ സഹായിക്കാനാണ് വീണ്ടും മാന്ത്രിക വടി എടുക്കുന്നത്. ഇതിലൂടെ നിലമ്പൂർ പുനർപ്രവർത്തനമാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിനായി മലപ്പുറത്തും, ജില്ലയിലും, സംസ്ഥാനത്തും, രാജ്യത്തും, രാജ്യത്തിന് പുറത്തും മാന്ത്രിക വിദ്യ പഠിച്ചവരെ ഉൾപ്പെടുത്തി ഫണ്ട് സ്വരൂപിക്കുകയണ് ലക്ഷ്യമിടുന്നത്. ഒരു രൂപ മുതൽ കിട്ടുന്ന ഏതൊരു സംഖ്യയായും മുതൽക്കൂട്ട് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മായാജാല വിദ്യയിലൂടെ ഇവർ ഒത്തുചേരുന്നത്. ഇതിലൂടെ ലഭിക്കുന്ന തുക നിലമ്പൂരിൽ വീടുകൾ നഷ്ടപ്പെട്ട ഹതഭാഗ്യർക്ക് വീടുവെച്ചും മറ്റും സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മജിഷ്യൻ ആർ. കെ. മലയത്ത്, സഹ മജിഷ്യൻമാരായ ഹംസ മലയിൽ, സംസു പാണായി, ഷാജഹാൻ മമ്പാട് എന്നിവരുടെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപനത്തിന് ഒരുങ്ങിയിരിക്കുന്നത്. ഈ ചടങ്ങ് മലപ്പുറം ഡി. വൈ. എസ്. പി. പി. ഷംസ് മാന്ത്രിക ചെപ്പിൻ പണം നിറച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

