നാടുകാണി ചുരത്തിൽ പാറപൊട്ടിച്ചു നീക്കൽ അവസാനഘട്ടത്തിലേക്ക്



നാടുകാണി ചുരത്തിൽ പാറപൊട്ടിച്ചു നീക്കൽ അവസാനഘട്ടത്തിലേക്ക് പാതയിൽ അവശേഷിക്കുന്ന പാറ കൂടി നീക്കിയാൽ നാടുകാണി വഴി ചെറു വാഹനങ്ങൾക്കു ഗതാഗത നടത്താൻ കഴിഴും പതിനഞ്ചു മീറ്റർ നീളമുള്ള കൂറ്റൻ പാറ പത്ത് മീറ്ററോളം വീതിയും മുണ്ട്. നിയന്ത്രിത സ്ഫോടനം വഴി രണ്ടാഴ്ചകൾക്കകം പൊട്ടിച്ചു നീക്കും മെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ നിയത്രിത സംവിധാനം മൂലം പാറ പൊട്ടിച്ചാൽ രണ്ടു മാസമെങ്കിലും മെടുക്കുമെന്നാണ് യാത്രക്കാർ പറയുന്നതു. കഴിഞ്ഞ ദിവസങ്ങളിലും മഴതുടരുന്നതിനാൽ പാറപൊട്ടിക്കുന്നതു തടസമായി. ഉരുൾ പൊട്ടലുലം പ്രളയവും മൂലം സഞ്ചാരികളുടെ ഇഷ്ട്ട പാത യായ നാടുകാണി ചുരത്തിൽ ഗതാഗതം മുടങ്ങി യിട്ട് മുപ്പത്തി രണ്ടു ദിവസം പിന്നിട്ടു. ചുരപാതയിൽ സ്ഫോടനം നടത്തി പറ മാറ്റുന്നതിനു ചില നിയമ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചുരം പാതയിൽ സ്ഫോടനം നടത്തുന്നത് അപകടം വിളിച്ചു വരുത്തുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ. കെമിക്കൽ പാറ പാറ മിക്സർ രൂപത്തിൽ ആക്കി മാറ്റുകയാണ്. ചുരത്തിലെ ജാറത്തിനപ്പുറം റോഡ് നെടുകെ പിളർന്ന നിലയിലാണ്. ചെറിയ വാഹനങ്ങൾ കടന്നു പോകാൻ റോഡ് പിളർന്ന ഭാഗത്ത് പാറ പൊടിനിറച്ച ചാക്കിട്ടിരിക്കുകയാണ്. അതേസമയം നിയന്ത്രിത സ്ഫോടനം ഒഴി വാക്കി സാധരണ രീതിയിൽ പാറ പൊട്ടിച്ചു മാറ്റിയില്ലെങ്കിൽ ഗത ഗത തടസം നീളാൻ സാധ്യത യുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. അതേസമയം പാറ പൊട്ടിക്കൽ അവസാന ഘട്ടം ത്തിലാണെന്നു അധികൃതരും. കെമിക്കൽ ഉപയോഗിച്ച് കൊണ്ടുള്ള നിയത്രിത സ്ഫോടനത്തിനു വേഗതയില്ലെന്നും ആക്ഷേപം ഉണ്ട്.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !