വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി സമീപത്ത മതിലിന്റെ മുകളിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പരിക്കേറ്റ് ഡ്രൈവറെ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോവയിൽ നിന്ന് കൊല്ലത്തേക്ക് കാർബൺ കയറ്റി പോവുകയായിരുന്നു ചരക്ക് ലോറി.


