തോട്ടവിള ഗവേഷണത്തിൽ രാജ്യത്തിനു തന്നെ മുതൽകൂട്ടായ നിരവധി കാർഷിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ കാർഷിക ശാസ്ത്രജ്ഞൻ പാലക്കാട് കപ്പൂർ മാരായംകുന്നിൽ കാരോത്ത് വില്ല ഡോ. കെ.വി അഹമ്മദ് ബാവപ്പ ഹാജി (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം.
വിള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തന്റെ പ്രഥമ ഡയറക്ടറാണ്.
കോക്കനറ്റ് മാൻ (തേങ്ങ മനുഷ്യൻ) എന്നാണ് സഹപ്രവർത്തകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കേര ഗവേഷണത്തിൽ തന്റേതായ നിരവധി സംഭാവനകൾ നൽകിയ ഇദ്ദേഹം നിരവധി ഹൈബ്രിഡ് വിളകൾ ഉത്പ്പാദിപ്പിച്ചിട്ടുണ്ട്.
പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിൽ ഗവേഷകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.
ഭാര്യ: നഫീസ. മക്കൾ: ജമാലുദ്ധീൻ (ദുബൈ), ഫാത്തിമത്ത് സുഹറ, സൈദ് അഹമ്മദ് (ബിസിനസ് എടപ്പാൾ) ഷംസുദ്ധീൻ (ഒമാൻ), സാലിഹ് (ദുബൈ), സുബൈദ (സിങ്കപ്പൂർ). മരുമക്കൾ: സാജിത ബാനു, ജമീല, ഡോ. അഹമ്മദ് ബഷീർ, ഫസീല, ഷമീം, താഹിർ.


