അദ്ധ്യാപക രക്ഷാകർതൃ സംഗമത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ അടിത്തറ യിലൂടെവിദ്യാഭ്യാസ ശാക്തീകരണം ഉണ്ടാക്കുന്ന വേളയിൽ കുട്ടികൾക്ക് ധാരാളം പഠനബോധന സമ്പ്രദായങ്ങളും മറ്റും നേടിയെടുക്കുന്നതിൽ അദ്ധ്യാപക തസ്തികകൾ അനിവാര്യമാണെന്നു് രക്ഷിതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടു. പുതിയ പി.ടി.എ.പ്രസിഡണ്ട് കുഞ്ഞാവ വാവാസ്, വൈസ് പ്രസിഡണ്ട് ശശികുമാർ കെ ,മാതൃസംഗമം പ്രസിഡണ്ട് ജിഷ.പി, വൈസ് പ്രസിഡണ്ട് ശ്രീജ.എം., പ്രിൻസിപ്പാൾ എം മോഹൻദാസ്, സ്റ്റാഫ് സെക്രട്ടറി ഗോവിന്ദൻ.പി, താരാ. ആർ, പ്രദീപ് കുമാർ എ.കെ, പ്രസംഗിച്ചു. രക്ഷിതാക്കളുടെ ഒപ്പ് ശേഖരണം നടത്തി വിദ്യാഭ്യാസ മന്ത്രിക്കും, അധികൃതർക്കും നൽകാനും തീരുമാനിച്ചു.


