പെരിന്തൽമണ്ണ: സാന്പത്തികമായ വലിയ മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ചത് നിർമാണമേഖലയിലാണെന്നും പുതിയ രീതികൾ നിർമാണമേഖലയിൽ അവലംബിക്കേണ്ടതാണെന്നും മഞ്ഞളാംകുഴി അലി എംഎൽഎ. ലെൻസ്ഫെഡ് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് പി.ഹാരിസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് സലീം, സംസ്ഥാന പിആർഒ ഡോ.യു.എ.ഷബീർ, ജില്ലാ പ്രസിഡന്റ് അഷ്റഫ്,ജില്ലാ സെക്രട്ടറി കെ.ബി.സജി, പി.എം.ബാബു, സലീൽ കുമാർ, അമീർ പാതാരി, നഗരസഭ സെക്രട്ടറി മുഹമ്മദ് ജസിം, അബ്ദുൽ അക്ബർ ,ടി.പി.സേതുമാധവൻ , മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. സീനിയർ മെംബർ ജോണ് ജോസഫ് പതാക ഉയർത്തി.

