പെരിന്തൽമണ്ണ: മലപ്പുറം സെൻട്രൽ സഹോദയയുടെയും സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവനിൽ നടന്ന സിബിഎസ്ഇ കലോത്സവത്തിന് തിരശീല വീണു. എംഇഎസ് തിരൂർ സെൻട്രൽ സ്കൂൾഓവറോൾ കിരീടം നേടി.
മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത് എംഇഎസ് കോളജ് ഓഫ് എൻജിനിയറിംഗ് കാന്പസ് കുറ്റിപ്പുറം രണ്ടാം സ്ഥാനവും നസ്രത്ത് സീനിയർ സെക്കൻഡറി സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലിം സമ്മാനദാനം നിർവഹിച്ചു.
മുനിസിപ്പൽ കൗണ്‍സിലർ കെ.സി.മൊയ്തീൻ കുട്ടി സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഐഡിയൽ മജീദ്, വൈസ് പ്രസിഡന്റ് കല്ലിങ്ങൽ മുഹമ്മദ്, എൻ.ജബ്ബാർ, സെൻട്രൽ സഹോദയ പ്രസിഡന്റ് പി.ജനാർദ്ദനൻ, സെക്രട്ടറി സി.സി.അനീഷ് കുമാർ, ട്രഷറർ പി.എം.മനോജ്, സ്വാഗതസംഘം ചെയർമാൻ കെ.ദാമോദരൻ, തങ്കം ഉണ്ണികൃഷ്ണ, എൻ.ജി.സുരേന്ദ്രൻ, ടി.ആർ.രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു. സെൻട്രൽ സഹോദയയുടെയും മാനേജ്മെന്റ് അസോസിയേഷന്റെയും ഭാരവാഹികളും പങ്കെടുത്തു.


