കൊളത്തൂരിന് സമീപം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലുണ്ടായ ദുരൂഹ സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. കൊളത്തൂര്‍ അമ്ബലപ്പടിയിലെ നരസിംഹ മൂര്‍ത്തി ക്ഷേത്രം ഭാരവാഹിയായ കടന്നമറ്റ ഗോപാലന്റെ മകന്‍ രാമദാസ് (62) ആണ് മരിച്ചത്. കഴിഞ്ഞമാസം 30ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ക്ഷേത്രത്തിനുള്ളില്‍ സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ വയറിനും കൈക്കും ഗുരുതരമായി പൊള്ളലേറ്റ രാമദാസിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കേ ഇന്ന് (വെള്ളി)രാത്രിയോടെയാണ് രാംദാസ് മരിച്ചത്.
സംഭവം വിവാദമായതോടെ, ക്ഷേത്രത്തിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും ക്ഷേത്രത്തില്‍ കരിമരുന്ന് പ്രയോഗത്തിനായി കൊണ്ടുവന്ന വെടിമരുന്ന് അബദ്ധത്തില്‍ മാലിന്യത്തില്‍പ്പെട്ടതാണ് സ്‌ഫോടന കാരണമെന്നുമായിരുന്നു പ്രദേശത്തെ സംഘപരിവാര പ്രവര്‍ത്തകരും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവകാശപ്പെട്ടിരുന്നത്. സംഭവം നടന്ന ഉടനെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലേക്ക് കുതിച്ചെത്തിയതും ആര്‍എസ്‌എസ് ഇടപെടലും ദൂരുഹത ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാതാവ്: പരേതയായ ജാനകി. ഭാര്യ: വിലാസിനി. മക്കള്‍: വിനീഷ് ദാസ്, വിപിന്‍ദാസ്, വിജീഷ് ദാസ്. മരുമക്കള്‍: അതുല്യ, പ്രിന്‍സി. സഹോദരങ്ങള്‍: ഇന്ദിര, രാധ, ബാലസുബ്രഹ് മണ്യന്‍, ജനാര്‍ദ്ധനന്‍, വത്സല, അമ്മിണി, ഉണ്ണികൃഷ്ണന്‍.


