മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ നാലുമുതൽ




കോട്ടയ്ക്കൽ: മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നവംബർ 4,5,6,7 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപവത്കരിച്ചു. യോഗം നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഉദ്ഘാടനംചെയ്തു.

പി.ടി.എ. പ്രസിഡന്റ് ജുനൈദ് പരവക്കൽ അധ്യക്ഷനായി. മലപ്പുറം ഉപജില്ലാ ഓഫീസർമാരായ ഷാജൻ, ഹസീന, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ എന്നിവർ പങ്കെടുത്തു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !